1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2012

ആറു കാലുകളുമായി ജനിച്ച കുട്ടിയെ രക്ഷിക്കുന്നതിനു പാകിസ്ഥാനില്‍ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തിലാണ്. പത്തു ലക്ഷത്തില്‍ ഒരാള്‍ക്ക്‌ മാത്രം കണ്ടു വരുന്ന ജനിതക തകരാറുമായിട്ടാണ് ഈ കുട്ടി ജനിച്ചിട്ടുള്ളത്. ഗര്‍ഭാശയത്തില്‍ വച്ച് വളരാതിരുന്ന ഇരട്ടകളുടെ ശരീരവുമായി കൂടിച്ചേര്‍ന്നാണ് ഈ കുട്ടി ജനിച്ചിട്ടുള്ളത് എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. പ്രസവിച്ചു ഒരാഴ്ച മാത്രം പ്രായമായ ഈ കുഞ്ഞിന്റെ നില ഇപ്പോള്‍ അപകടത്തിലാണ്.

തീവ്രപരിചരണവിഭാഗത്തിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളത്. കുട്ടിയുടെ വിദഗ്ദ്ധ ചികിത്സക്കായി വിദേശ ഡോക്ടര്‍മാരുടെ സഹായം തേടുകയാണ് പാക്കിസ്ഥാനിലെ ആശുപത്രി അധികൃതര്‍. കുട്ടിക്ക് രണ്ടു കാല്‍ തന്നെയാണ് ഉള്ളത്. ബാകിയുള്ള നാല് കാലുകള്‍ ഗര്‍ഭാശയത്തില്‍ വളര്ച്ചയെത്താതിരുന്ന ഇരട്ടക്കുട്ടികളുടെത് ആണെന്ന് വിദഗ്ദ്ധന്‍ ജൈമി റാസ കറാച്ചിയില്‍ പറഞ്ഞു. ഈ രീതിയിലുള്ള ശസ്ത്രക്രിയ അത്ര എളുപ്പമല്ലാത്തതിനാല്‍ മാത്രമാണ് വിദേശഡോക്റ്റര്‍മാരുടെ സഹായം ഇവര്‍ തേടുന്നത്.

കുട്ടിയുടെ അച്ഛനായ ഇമ്രാന്‍ ഷെയ്ക്ക് ചികിത്സാ ചിലവിനും മറ്റുമായി സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിനുള്ളിലെ അവയവങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള സംശയമാണ് കുട്ടിയുടെ ശസ്ത്രക്രിയ വൈകിക്കുന്നത്. ഉള്ളിലെ അവയവങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ അത് കുട്ടിയുടെ ജീവന് ഭീഷണിയാകും. കറാച്ചിക്ക് 280മൈല്‍ അകലെയുള്ള ഗ്രാമത്തില്‍ നിന്നുമാണ് ഈ കുടുംബം.

അച്ഛനായ ഇമ്രാന്‍ ഒരുഎക്സറേ ടെക്നീഷ്യന്‍ ആണ്. വര്‍ഷത്തില്‍ വെറും 66ഡോളര്‍ ശമ്പളം ലഭിക്കുന്നവന്‍. കുട്ടിയെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. കുട്ടിയുടെ അമ്മക്ക് ഇത് വരെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് ആറു കാലുകളുള്ള ഒരു കുട്ടി പിറക്കുന്നത്. സംഭവം സര്‍ക്കാരിന്റെ കണ്ണുകളില്‍ എത്തിയാല്‍ ശസ്ത്രക്രിയക്കായി ധനസഹായം ലഭിക്കും എന്നാണു ഈ കുടുംബത്തിന്റെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.