1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012

ലോകത്തിലെ ഏറ്റവും ചെറിയ ഖുറാന്‍ യുഎഇയില്‍. 5.1 സെന്റീമീറ്റര്‍ നീളവും 8 സെന്റീമീറ്റര്‍ വീതിയുമുള്ളതാണ് ഈ കുഞ്ഞന്‍ ഖുറാന്‍. 550 പേജുകളുള്ള ഈ വിശുദ്ധ ഖുറാന്റെ പ്രത്യേകത ഇതി ലോകത്തിലെ ഏറ്റവും ചെറിയ ഖുറാന്‍ ആണെന്നതു മാത്രമല്ല. ഏകദേസം 400 വര്‍ഷങ്ങളോളം പഴക്കമുള്ളവയും ആണ് ഈ കുഞ്ഞന്‍ ഖുറാന്‍.

മുഹമ്മദ് അമീല്‍ ഇസ എന്ന ക്രിസ്തീയ വിശ്വാസിയാണ് ഈ ലോകത്തിലെ ഏറ്റവും ചെറിയ ഖുറാന്റെ ഉടമസ്ഥന്‍. തന്റെ പൂര്‍വ്വികരില്‍ കൈമാറിയാണത്രെ ഇയാള്‍ക്ക് ഈ ഖുറാന്‍ ലഭിച്ചത്. ജറുസലേമിലെ അല്‍ ക്വാദ്സ് എന്ന സ്ഥലത്തിനടുത്തു വെച്ചാണത്രെ ഈ ഖുറാന്‍ ഇവര്‍ക്ക് ലഭിച്ചത്.

അല്‍ ജസീറയുടെ പത്രമാണ് ഈ കുഞ്ഞന്‍ ഖുറാനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1989ലാണത്രെ അമീല്‍ ഈ ഖുറാന്‍ യുഎഇയിലേക്ക് കൊണ്ടു വന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ഖുറാന്‍ എന്നവകാശപ്പെടുന്ന ഈ കുഞ്ഞന്‍ ഖുറാന്‍ സ്വന്തമാക്കാന്‍ ആവശ്യക്കാരേറെയുണ്ടെങ്കിലും തല്‍ക്കാലം ഇതു വില്‍ക്കണ്ട എന്ന തീരുമാനത്തിലാണ് അമീല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.