1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2012

ഇടയന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ സന്തോഷ്‌ തോമസും,ജൈസണും ചേര്‍ന്നു അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയ ഗാന ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി നടീ നടന്‍ മാരെ തേടുന്നു .യു ക്കെയില്‍ പല സ്ഥലങ്ങളിലായി ചിത്രീകരിക്കുന്ന ഈ ആല്‍ബത്തിന്റെ പ്രവര്‍ത്തങ്ങള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു .ജൂണ്‍ മാസത്തോടു കൂടി ഇതിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയാകും .ജൂലൈ ആദ്യ വാരം തന്നെ ചിത്രീകണം ആരംഭിക്കാന്‍ സാധിക്കും എന്ന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു

.ഇതില്‍ അഭിനയ്ക്കാന്‍ താല്പ്പരയമുള്ള പതിനെട്ടിനും ഇരുപത്തെട്ടിനും മദ്ധ്യേ പ്രായം തോന്നിക്കുന്ന യുവതീ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ഫേസ് ബുക്കില്‍ ഈ ആല്‍ബത്തിന്റെ പരസ്യാര്‍ത്ഥം രൂപപെടുതിയിരിക്കുന്ന മഴപോലെ എന്ന പേജില്‍ ബന്ധപെടാവുന്നതാണ് .അതിനായി ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
http://www.facebook.com/#!/pages/Mazhapole/128722730585030?notif_t=fbpage_fan_invite

മാതാപിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ ഇതിനായി അപേക്ഷിക്കാവു .അഭിനയ കലയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്ഗണന .ഭക്തിഗാന രചനയില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ. എസ്. തോമസ്‌ രചനയുംസംഗീതവും നിര്‍വഹിച്ച 13 പ്രണയ ഗാനങ്ങള്‍ഉള്‍ക്കൊള്ളുന്ന ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമ്മില്‍ കൂടി മലയാളി മനസ്സില്‍ ഇടം നേടിയ യുവ തലമുറയിലെ ഗായക പ്രതിഭകള്‍ ആണ് .ട്രാഫിക്‌ എന്ന സിനിമയുടെ ഗാനങ്ങള്‍ക്ക് ഒര്കെസ്ട്ര നിര്‍വഹിച്ച ആല്‍വിന്‍ തോമസിന്റെ നേതൃത്വത്തില്‍ ഉള്ള ലൈവ് ഒര്കെസ്ട്ര റെക്കോര്‍ഡിംഗ് ഈ പ്രണയ മഴയെ കൂടുതല്‍ ശ്രുതി മധുരം ആക്കും എന്നത് തീര്‍ച്ച .

വില്‍പ്പനയില്‍നിന്നുലഭിക്കുന്ന ലാഭം ഇടയന്‍ നെറ്റ്വര്‍ക്കിലൂടെ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായിവിനയോഗിക്കുമെന്നും ശ്രീ. ജെയ്സണ്‍ അറിയിച്ചു. യുറോപ്യന്‍ മലയാളികള്‍ക്കിടയില്‍പൂര്‍ണമായും ചിത്രീകരിക്കുന്ന ആദ്യ പ്രണയ ആല്‍ബമെന്ന നിലയില്‍ “മഴപോലെ” ഒരു കുളിര്‍മഴയായിശ്രോതാക്കളുടെ മനസ്സില്‍ പെയ്തിറങ്ങും എന്ന പ്രതീക്ഷയിലാണ് ഇടയന്‍ ടീം

For more info Pls contact

JAISON CHACKO MATHEW,
Administrator,
EDAYAN COMMUNICATIONS,
www.edayan.net

www.edayannews.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.