1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2012

ലണ്ടനില്‍ സൗത്താള്‍ റെയില്‍വേ സ്‌റ്റേഷനില്‍ മലയാളിയെ ട്രെയിന്‍ ഇടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ ജോണ്‍മരിയ (ജോണ്‍ബ്രദര്‍-50) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച സൗത്താള്‍ റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കില്‍ കണ്ടെത്തിയത്.രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ടെലിഫോണ്‍ കാര്‍ഡ് വാങ്ങുന്നതിന് വേണ്ടിയെന്ന് പഞ്ഞ് പുറത്തുപോയ അദ്ദേഹം ഏറെക്കഴിഞ്ഞും തിരികെ വരാത്തതിനെത്തുടര്‍ന്ന് അദ്ദേഹം താമസിച്ചിരുന്ന വീട്ടിലെ ബന്ധു ഫോണ്‍ചെയ്തുനോക്കിയെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് പോലീസാണ് മരണ വിവരം അറിയിച്ചത്.
മരണകാരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ആത്മഹത്യയാണെന്ന് സംശയിക്കുന്നു.ആറുമാസം മുമ്പ് നാട്ടില്‍ ഭാര്യയുടെ ഓപ്പറേഷന് വേണ്ടി പോയശേഷം ബുധനാഴ്ച രാത്രിയാണ് മടങ്ങിയെത്തിയത്.

ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന ജോണിന്റെ ജോലി നഷ്ടപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു. എല്ലാവരോടും സൗമ്യതയോടെയും ശാന്തതയോടെയും പെരുമാറിയിരുന്ന ജോണ്‍ ബ്രദര്‍ കെ.സി.എ യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും എല്ലാവരേയും സഹായിക്കാനും ജോണ്‍ബ്രദര്‍ മുന്‍പന്തിയിലായിരുന്നു.

17 വര്‍ഷമായി യു.കെയിലുള്ള ജോണ്‍മരിയ ഈസ്റ്റ്ഹാമിലും സൗത്താളിലും എല്ലാവര്‍ക്കും പരിചിതനായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. ജോണ്‍ബ്രദറിന്റെ പെട്ടെന്നുള്ള വേര്‍പാട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഖത്തിലാഴ്ത്തി.ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.