1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2012

കൊച്ചി: സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിനകം എയ്ഡ്‌സ് മൂലം 47 കുട്ടികള്‍ മരിച്ചു. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം നല്‍കുന്നത്. 2005 മുതല്‍ 2012 ജനവരി 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിച്ച കുട്ടികളുടെ എണ്ണം 320 ആണ്. കുട്ടികള്‍ക്കിടയില്‍ എച്ച്. ഐ. വി. പോസിറ്റീവ് ആയവരുടെ എണ്ണം 899 ആണെന്നും സൊസൈറ്റി വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.

സംസ്ഥാനത്ത് ഏഴ് കൊല്ലത്തിനകം എയ്ഡ്‌സ് മൂലം മരിച്ചത് 1517 പേരാണ്. ഇതില്‍ 1091 പേര്‍ ( 72% ) പുരുഷന്‍മാരും 379 പേര്‍ ( 25% ) സ്ത്രീകളുമാണ്. എയ്ഡ്‌സ് മരണത്തില്‍ മൂന്നുശതമാനം കുട്ടികളാണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. അമ്മയില്‍ നിന്ന് പകര്‍ന്നുകിട്ടി എച്ച് ഐ. വി പോസിറ്റീവ് ആയ കുട്ടികളുടെ എണ്ണം 2011ലെ കണക്കനുസരിച്ച് 61 ആണെന്നും സൊസൈറ്റി പറയുന്നു. തിരുവനന്തപുരത്തും തൃശ്ശൂരും 12 കുഞ്ഞുങ്ങളെ ഇത്തരത്തില്‍ എച്ച്. ഐ. വി. പോസിറ്റീവായി കണ്ടെത്തി. കോഴിക്കോട്ട് 10ഉം, പാലക്കാട്ട് 6ഉം കുഞ്ഞുങ്ങള്‍ എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.