1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2012

ജൂണ്‍ 30-ന് ലോകം അവസാനിക്കും എന്ന വാദവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത്. അമേരിക്കയിലെ ഗ്രോയിംഗ് ഇന്‍ ഗ്രേസ് ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ വിശ്വാസി സംഘടനയാണ് ഈ അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്.

ജൂണ്‍ 30-ന് ലോകം അവസാനിക്കുമെന്ന് ജനങ്ങളെ അറിയിക്കാനായി എല്ലായിടത്തും പോസ്റ്റര്‍ പതിക്കുന്ന തിരക്കിലാണിവര്‍. മിയാമി കേന്ദ്രീകരിച്ചുള്ള ഈ സംഘടനയുടെ തലവന്‍ ഷൂസെ ഡി ലൂയിസ് ഡി ജൌസസ് ആണ്. ആന്റിക്രൈസ്റ്റ് എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഈ സംഘടനയില്‍പ്പെട്ടവര്‍ 666 എന്ന് ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.

തങ്ങളുടെ പിന്‍‌ഗാമികള്‍ ഒഴികെ മാറ്റെല്ലാവരും ജൂണ്‍ 30-ന് ഈ ലോകത്ത് നിന്ന് തുടച്ചുമാറ്റപ്പെടും എന്നാണ് ഇവരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.