ആസന്നമായിരിക്കുന്ന യുക്മ നാഷണല്‍ ജെനറല്‍ ബോഡിയെയും തിരഞ്ഞെടുപ്പിനേയും മുന്‍ നിര്‍ത്തി യുക്മ യോര്‍ക്ക്ഷേയര്‍ ആന്റ് ഹംബര്‍ റീജിയന്‍ അടിയന്തിര യോഗം ചേരുന്നതിനു തീരുമാനിച്ചു.. ജൂണ്‍ 3 ഞായറാഴ്ച ഷെഫ്ഫീല്‍ഡില്‍ വച്ച് റീജിയണല്‍ പ്രസിഡന്റ്റ് ഉമ്മന്‍ ഐസകിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലേക്ക് എല്ലാ റീജിയണല്‍ കമ്മിറ്റി അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ സെക്രട്ടറി അജിത്ത് പാലിയത്ത് അറിയിച്ചു.
പ്രസ്തുത യോഗത്തില്‍ രീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ശ്രീ അബ്രഹാം ജോര്‍ജ്ജ് പങ്കെടുക്കും. രീജിയനിലെ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നും ഉള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ വച്ചു റീജിയണല്‍ ഇലക്ഷന്‍ ചര്‍ച്ച ചെയ്യുകയും നാഷണല്‍ ഇലക്ഷന് രീജിയനെ സജ്ജമാക്കുന്നതുനു വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും. എല്ലാ അംഗ അസോസിയേഷനുകളും അവരുടെ യുക്മ പ്രതിനിധികളുടെ പേരുവിവരങ്ങള്‍ വ്യക്തമായി റീജിയണല്‍ സെക്രട്ടറി അജിത്ത് പാലിയത്തിനെ അറിയിക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല