1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

വിനോദ് ചന്ദ്രന്‍

ഈസ്റ്റ്ഹാം : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ലണ്ടന്‍ റീജിയണിനു കീഴിലുള്ള വിവിധ പ്രദേശങ്ങളായ വാട്ട്ഫോഡ്, വെംബ്ലി, ഈസ്റ്റ്ഹാം എന്നിവിടങ്ങളില്‍ , ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 21 ആം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഈസ്റ്റ് ഹാമില്‍ വച്ച് നടന്ന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ തലവൂര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് ബഞ്ചമിന്‍ അധ്യക്ഷ്യം വഹിച്ചു. ഒഐസിസി ദേശീയ സെക്രട്ടറി ജിതിന്‍ ലൂക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. അസാധാരണമായ വ്യക്തിത്വവും ഭാവനാ പൂര്‍ണമായ നീക്കങ്ങള്‍ കൊണ്ടും ജനലക്ഷങ്ങളെ ആകര്‍ഷിച്ച ധീരനേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലഘട്ടങ്ങള്‍ക്ക് മായ്ക്കാന്‍ കഴിയാത്തത്ര ധീരോചിതമായ കര്‍മപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ജനമനസ്സുകളില്‍ നിറഞ്ഞ് നില്‍ക്കുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഒഐസിസി ദേശീയ ഭാരവാഹി സുജു കെ. ഡാനിയേല്‍ സൂചിപ്പിച്ചു. നാഷണല്‍ കമ്മിറ്റിയംഗം ആന്റണി മാത്യു,കണ്ണൂര്‍ കടമ്പൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വരും നാളുകളില്‍ ലണ്ടന്‍ റീജിയനു കീഴിലുള്ള വിവിധ യൂണിറ്റുകള്‍ ശക്തമാക്കുവാന്‍ വിവിധ പ്രദേശങ്ങളില്‍ കൂടിയ യോഗം തീരുമാനിച്ചു. സോണി ഡിക്രൂസ,ഡോണ്‍ വര്‍ഗീസ്, ബിജു ജോഷ്വാ, പ്രദീപ്, ദാസ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി. മുന്‍ കോണ്‍ഗ്രസ് നേതാവ് റോയി തോമസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.