1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

കായംകുളത്ത് യുവാവിനുനേരെ സദാചാര പോലീസ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികളെ കണ്‌ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ ആഷിക്, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ഞായറാവഴ്ച രാവിലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്‌ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പതിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഘത്തിന്റെ മര്‍ദനമേറ്റ നൂറനാട് പള്ളിക്കല്‍ പനയില്‍ നസ്രത്ത് ഭവനത്തില്‍ ബിജിത്തിനെ (22) അടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. സംഘത്തിന്റെ ഭീഷണി ഭയന്നാണു വിവരം പുറത്തുപറയാതിരുന്നതെന്നു യുവാവ് പോലീസിനോടു പറഞ്ഞു. മര്‍ദന രംഗങ്ങള്‍ എസ്എംഎസിലൂടെയും ഇന്റര്‍നെറ്റിലെ യുട്യൂബ് വെബ്‌സൈറ്റിലും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ബിജിത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖമുള്ള താന്‍ കുഞ്ഞമ്മയെ കാണാനാണ് കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പോയതെന്നും തുടര്‍ന്ന് ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോള്‍ രണ്ടംഗ സംഘം കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നും ബിജിത്ത് പോലീസിനോടു പറഞ്ഞു.

പര്‍ദ്ദ ധരിച്ച് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ നീ നോക്കിയോടാ, വല്ലതും പറഞ്ഞോടാ എന്നൊക്കെ ചോദിച്ചായിരുന്നു മര്‍ദനമെന്ന് ബിജിത്ത് പോലീസിനോട് പറഞ്ഞു. സംഭവം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ കായംകുളം എരുവ കൊച്ചുവീട്ടില്‍ തനൂജിനെ(20) പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ മുമ്പ് നാടക സംഘം സഞ്ചരിച്ച വാഹനത്തിനു നേരേ ആക്രമണം നടത്തിയ കേസിലെ പ്രതിയാണെന്നു പേലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.