1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജോലി സമയത്ത് സ്വകാര്യ ഫോണ്‍ കോളുകള്‍ സ്വീകരിയ്ക്കുന്നതിനാണ് വിലക്ക്. .ഭരണപരിഷ്‌കരണ വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജോലി സമയത്തുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉത്തരവ് നടപ്പാക്കേണ്ട ചുമതല അതാത് ഓഫീസുകളിലെ മേധാവിക്കായിരിക്കും. ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളുടെ ദുരുപയോഗം തടയണമെന്നും ഉത്തരവില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.