ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആര്‍ട്‌സ് ഡേയും രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. ജൂണ്‍ രണ്ടിന് സെന്റ് പാട്രിക് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ജോസ് ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് മെറ്റിന്‍ പപ്പാടി അദ്ധ്യക്ഷത വഹിച്ചു.
ഡയമണ്ട് ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ഷെഫീല്‍ഡിലെ യുവതലമുറ രാജകീയ വേഷവിധാനങ്ങളോടെ അണിനിരന്നത് കൗതുകമായി. കലാമത്സരങ്ങളുടെ കോ -ഓഡിനേറ്ററായ എബ്രഹാം ജോര്‍ജ്ജിന്റ് നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ ചിത്രരചനാ മത്സരം മികച്ച നിലവാരം പുലര്‍ത്തി. സബ്ബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കൊളീന്‍ സിബി വ്യക്തഗത ചാമ്പ്യനായി. മുതിര്‍ന്നവര്‍ക്കായി കവിതാപാരായണം, പ്രസംഗമത്സരം, ലളിതഗാന മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.
അസോസിയേഷന്റെ നേതൃത്വത്തില്‍ ആദ്യമായി സംഘടിപ്പിച്ച റുബിക് ക്യൂബ്, ഫോട്ടോഗ്രാഫി, ഡംബ് ചെറാഡ് മത്സരങ്ങള്‍ പങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു. പതിനാറ് വയസ്സില്‍ താഴെയുളളവര്‍ക്കായി നടത്തിയ റുബിക് ക്യൂബ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ക്യൂബ് സോള്‍വ് ചെയ്ത് ആര്‍തര്‍ പാലിയത് വിജയിയായി. ഫോട്ടോഗ്രാഫി മത്സരത്തില്‍ 30ഓളം ചിത്രങ്ങള്‍ മാറ്റുരയ്ക്കപ്പെട്ടു. ഡംപ് ചെറാഡ് മത്സരത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. ജോയിന്റ് സെക്രട്ടറി അഭിലാഷ് ആനന്ദ് നന്ദി രേഖപ്പെടുത്തി.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല