1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുവോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് ലഭിക്കാനായി സിപിഎമ്മുമായി പാര്‍ട്ടി അടവുനയമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് പി.പി.മുകുന്ദന്‍ . നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിനോട് സ്വീകരിച്ച മൃദുസമീപനം ഇതി
ന്റെ ഭാഗമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

സി.പി.എമ്മിനോട് ബി.ജെ.പി. മൃദുസമീപനം പുലര്‍ത്തിയെന്ന് അവിടത്തെ പ്രാദേശിക പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുവെന്നും എന്നാല്‍ അടവുനയം വഴി പരമാവധി ഇടതുവോട്ടുകള്‍ രാജഗോപാലിന് ലഭിക്കാനിടയില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി. കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ ബി.ജെ.പി നേതൃത്വം വിശദീകരണം നല്‍കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മുകുന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഒരു മാസത്തോളം ബി.ജെ.പി നേതാക്കളെല്ലാം നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുകുന്ദനെ മാത്രം അവിടെ കണ്ടില്ല. മുകുന്ദന്‍ ഇപ്പോള്‍ പാര്‍ട്ടി അംഗം മാത്രമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.