1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

തിങ്കളാഴ്ച രാവിലെ ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയാവുന്നത് തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍. 32 ദിവസം ചേരുന്ന സമ്മേളനം ജൂലൈ 31 ന് അവസാനിക്കും. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പുമാണ് മുഖ്യഅജന്‍ഡ. ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് 13 ദിവസവും അനൗദ്യോഗിക ബില്ലുകള്‍ക്കും മറ്റു നടപടികള്‍ക്കും എട്ടു ദിവസവും നിയമ നിര്‍മാണത്തിന് 11 ദിവസവുമാണു മാറ്റിവച്ചിരിക്കുന്നത്.

ജൂലൈ 16നു ധനവിനിയോഗ ബില്‍ പരിഗണിക്കും. 24ന് ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 25നു ധനവിനിയോഗ ബില്‍ പരിഗണിക്കും. പതിനെട്ട് ഓര്‍ഡിനന്‍സുകളാണ് ഇത്തവണത്തെ സമ്മേളനത്തില്‍ സഭയ്ക്കു മുന്നിലെത്തുന്നത്.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്‍തൂക്കം ഭരണപക്ഷത്തിന്. ഇതിനെ ശക്തമായി പ്രതിരോധിച്ചു പരാജയപ്പെടുത്താന്‍ രൂക്ഷമായ ബഹളത്തിന്റെ സഹായമാകും പ്രതിപക്ഷം തേടുക. . ടി.പി. ചന്ദ്രശേഖരന്‍ വധവും രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും ഭരണപക്ഷം ആയുധമാക്കും. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതു സഭ നടക്കുമ്പോഴാണ്.

നെയ്യാറ്റിന്‍കരയില്‍ ജയിച്ചാല്‍ പ്രതിപക്ഷത്തോടൊപ്പമായിരുന്ന ശെല്‍വരാജ് ഭരണപക്ഷത്തേക്കു മാറും. തോല്‍വിയാണു ഫലമെങ്കില്‍ ഭരണപക്ഷത്തിനു വരുംനാളുകള്‍ നിര്‍ണായകമാകും. പ്രതിരോധത്തിലായ പ്രതിപക്ഷത്തിനും അവരെ നയിക്കുന്ന സിപിഎമ്മിനും വലിയൊരളവില്‍ ആശ്വാസവുമായി അത് മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.