മലപ്പുറത്തെ അരീക്കോട്ടുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ മുസ്ലിം ലീഗ് എം.എല്‍.എ. പി.കെ. ബഷീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ക്രിമിനലിനെ വെച്ചുകൊണ്ട് സഭ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാല്‍ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും ചോദ്യംചെയ്ത് കുറ്റമുണ്ടെന്ന് കണ്ടെത്തിയാലേ അറസ്റ്റ് ചെയ്യാന്‍ കഴിയൂവെന്നും ഭരണപക്ഷവും നിലപാടെടുത്തു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെതുടര്ന്ന് ആദ്യം സഭാനടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഒന്നേകാല്‍ മണിക്കൂറിനുശേഷം വീണ്ടും സമ്മേളിച്ചപ്പോഴും ബഹളത്തില്‍ മുങ്ങിയതിനെതുടര്‍ന്ന് ചര്‍ച്ചകൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല