രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 19ന് നടക്കും. 22നാണ് വോട്ടെണ്ണല്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ജൂലൈ നാലാണ്. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. പാര്‍ലമെന്റംഗങ്ങള്‍ക്കും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ക്കുമാണ് വോട്ടവകാശമുള്ളത്.
ഇതിനിടെ, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മമതയെ വിളിപ്പിച്ചത്. ഇന്നലെ തലസ്ഥാനത്തെത്തിയ മമതയുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്്ച നടത്തും.
കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനാണ് തന്റെ ആദ്യപരിഗണനയെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി എന്ന തന്ത്രമുപയോഗിച്ച് മമതയെ അനുനയിപ്പിക്കാമെന്നാണ് സോണിയയുടെ വിശ്വാസം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല