അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ വില അവലോകനം ചെയ്യാനായി പൊതുമേഖലാ എണ്ണകമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
മെയ് 23ന് പെട്രോള്‍ വില കുത്തനെ കൂട്ടാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ദ്ധനയാണ് അന്ന് കമ്പനികള്‍ പ്രഖ്യാപിച്ചത്. ലിറ്ററിനെ 7.5 രൂപയോളം വിലകൂട്ടിയതോടെ രാജ്യവ്യാപകമായി തന്നെ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു.
വിലവര്‍ധനവില്‍ പ്രതിഷേധിച്ച് 31ാം തിയ്യതി എന്‍ഡിഎ രാജ്യവ്യാപകമായി ബന്ദ് സംഘടിപ്പിച്ചിരുന്നു. യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും വിലവര്‍ധനവിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതിനുശേഷം ജൂണ്‍ രണ്ടിന് എണ്ണക്കമ്പനികള്‍ ലിറ്ററിന് രണ്ടു രൂപ കുറച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല