ടി.പി. ചന്ദ്രശേഖരന് വധക്കേസ്സില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ കൊടി സുനി, കിര്‍മാണി മനോജ്,മുഹമ്മദ് ഷാഫി എന്നിവരെ വടകര ജുഡീഷ്യല്‍ മജിസ്ട്രേററ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.വ്യാഴാഴ്ച ഇരിട്ടിയിലെ മുടക്കോഴി മലയില്‍ നിന്നും പിടികൂടിയ ഇവരെ വെളളിയാഴ്ച പുലര്‍ച്ചെ മജിസ്ടേററ് എം.ശുഹൈബിന്റെ വസതിയില്‍ ഹാജരാക്കി.പിന്നിട് ജില്ലാ ജയിലിലേക്ക് കൊണ്ടുപ്പോയി.ഇവരെ കസ്ററടിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടില്ല.
ഹാജരാക്കുന്നത് രഹസ്യമാക്കി വച്ചതിനാല്‍ ജനക്കൂട്ടമുണ്ടായില്ല.ജനവികാരം ഭയന്നാണ് കൊടി സുനിയെ പ്രവര്‍ത്തി സമയത്ത് കോടതിയില്‍ ഹാജരാക്കാതിരുന്നത്.
വ്യാഴാഴ്ച മുന്നറിയിപ്പില്ലാതെ പ്രതികളെ വടകര ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു കൊണ്ട് വന്നപ്പോള്‍ തന്നെ വന്‍ ജനാവലിയാണ് പ്രതിഷേധവുമായ് രംഗത്തെത്തിയത്.തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കേണ്ടതിനാല്‍ മുഖംമുടി ധരിപ്പിച്ചാണ് കൊടി സുനിയെ മജിസ്ട്രേററിനു മുന്നില്‍ ഹാജരാക്കിയത്










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല