ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യ പ്രതി കൊടി സുനിയെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു.സുനിയടക്കമുളള പത്ത് പേരില്‍ നിന്നാണ് ദൃക്സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞത്.കോഴിക്കോട് ജില്ല ജയിലില്‍ ഇന്നലെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.ജയില്‍ സൂപ്രണ്ടും,ജുഡീഷ്യല്‍ മജിസ്ട്രറേറും സ്ഥലത്തുണ്ടായിരുന്നു.
കേസിലെ മറൈാരു പ്രതിയായ രജീഷിനെ മററു സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനു കൊണ്ട്പ്പോയി.ഇതിനിടെ ഒരാളെക്കൂടി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്ററഡിയിലെടുത്തു.ഏരിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ.എം. ദയാനന്ദന്റെ സഹോദരന് ഷാജിയെയാണ് കസ്ററഡിയിലെടുത്തത്.ഇയാളെ ഇതിനു മുമ്പും ചോദ്യം ചെയ്തിരുന്നു.
ഈ കേസില്‍ നേരത്തെ പിടിയിലായ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, അനൂപ് എന്നിവരെ പോലീസ് കസ്ററഡിയില്‍ വിട്ടു.10 ദിവസത്തേക്കാണ് കസ്ററഡി.കൊടി സുനി, സിജിത്ത് എന്നിവരെ കസ്ററഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.ബൈപാസ് സര്‍ജറി കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന റിമാന്റ് പ്രതിയായ പി.പി. രാമകൃഷ്ണന്റെ ജാമ്യാപേക്ഷ 18 ന് കോടതി പരിഗണിക്കും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല