1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മഞ്ഞുമ്മല്‍ വാച്ചേരി പറമ്പ് അനന്തകൃഷ്ണ ഭവനില്‍ ചിത്രലേഖയാണ് (37) കളമശേരി പൊലീസിന്റെ പിടിയിലായത്.

തൃശൂര്‍ കൊടകര മതപാന്‍ വീട്ടില്‍ ലിന്‍സണ്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇടപ്പള്ളി കൂനംതൈയില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ വിങ്സ് എന്ന സ്ഥാപനത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ഇവര്‍, ലിന്‍സന്റെ ഭാര്യക്ക് എറണാകുളത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം തട്ടിയെന്നാണ് പരാതി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇടപ്പള്ളി പൂജാ മന്ദിരത്തില്‍ വേണുവിന്റെ ഭാര്യക്ക് ഇതേ വിദ്യാലയത്തില്‍ ജോലി വാഗ്ദാനം നല്‍കി ഏഴര ലക്ഷം രൂപയും നെടുമ്പാശേരി വിമാനത്താവളത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ജോലിവാഗ്ദാനം ചെയ്ത് എളങ്കുന്നപ്പുഴ മുക്കാട് വടക്കേ ഇല്ലിക്കല്‍ ഡില്ലെറ്റ് ഡിക്കുഞ്ഞയില്‍ നിന്ന് മൂന്നര ലക്ഷവും സ്വകാര്യ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് നീലഗിരി ജില്ലയില്‍ നെല്ലംകോട്ട കോഴിക്കോടന്‍ വീട്ടില്‍ റില്‍സ് വര്‍ഗീസില്‍ നിന്ന് ഒന്നര ലക്ഷവും വിവിധ എസ്.ബി.ടി ബാങ്കുകളില്‍ പ്യൂണായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി അഞ്ച് ലക്ഷം രുപയും ഇവര്‍ തട്ടിയതായി തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.