1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

സി.എച്ച്. മുഹമ്മദ്കോയ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന് പഞ്ചായത്തുകള്‍ സംഭാവന നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈകോടതിയുടെ വിമര്‍ശം. എല്ലാ പഞ്ചായത്തുകളും ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ ട്രസ്റ്റിന് സംഭാവന ചെയ്യണമെന്ന് ഉത്തരവിട്ടതായ പത്രവാര്‍ത്ത പരാമര്‍ശിച്ചാണ് മറ്റൊരുകേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്.

സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്ക് മടിയില്ലാതെ പണം ചെലവഴിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഇത്തരം തീരുമാനങ്ങള്‍ നിയമവിരുദ്ധമാണെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി കോര്‍പറേഷനില്‍ നിന്ന് വിരമിച്ച തനിക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് ചോദ്യം ചെയ്ത് പള്ളുരുത്തി സ്വദേശി പി.പി. ജോഷി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് നിരീക്ഷണം.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകുന്നത് തടയാന്‍ സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാറിന്റെ നിസ്സംഗതക്കും അനൗചിത്യപരമായ തീരുമാനത്തിനും ഉദാഹരണമായി സി.എച്ച് സ്മാരക ട്രസ്റ്റിന് പണം നല്‍കാനുള്ള തീരുമാനത്തെ കോടതി വിമര്‍ശിച്ചത്. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.