1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2012

സാധാരണ പൌരന്മാര്‍ പാചകവാതകത്തിനായി രണ്ടു മാസവും അതിലേറെയും കാത്തു നില്ക്കേണ്ടി വരുന്ന സ്ഥിതിയാണ് പലയിടത്തും. എന്നാല്‍ ഭരണ വര്‍ഗത്തിന് മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ പാചകവാതക സിലിണ്ടറുകളും യഥേഷ്ടം ലഭ്യമാകുന്നു. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം എത്ര വലുതാണ് എന്നതിന് തെളിവായി എല്‍.പി.ജി. ട്രാന്‍സ്പെരന്‍സി പോര്‍ട്ടലില്‍ വെളിവായി ഈ പാചകവാതക ലഭ്യതാക്കണക്ക്.

നവീന്‍ ജിന്‍ഡല്‍ എം.പിയുടെ അച്ഛന്‍ പരേതനായ ഒ.പി. ജിന്‍ഡലിന്റെ പേരിലുണ്ടായിരുന്ന ന്യൂഡല്‍ഹി 6 പൃഥ്വിരാജ് റോഡ് ബംഗ്ളാവില്‍ ഒരു വര്‍ഷം ഉപയോഗിച്ചത് 369 പാചകവാതക സിലിണ്ടറുകളാണ്! അതില്‍ 184 എണ്ണം ജിന്‍ഡലിന്റെയും 185 എണ്ണം പ്രഭാ ദേവി റാവത്തിന്റെയും പേരിലാണ് എത്തിച്ചത്.

സമാജ് വാദി പാര്‍ട്ടി നേതാവായ മുലായം സിംഗ് യാദവിന്റെ ന്യൂഡല്‍ഹി 16 അശോക റോഡ് ബംഗ്ളാവില്‍ ഒരു കൊല്ലം ഉപയോഗിച്ചത് 108 പാചകവാതക സിലിണ്ടറുകള്‍! അതില്‍ 58 എണ്ണം മുലായം സിംഗിന്റെ പേരിലും 50 എണ്ണം ആര്‍.എസ്. പാണ്ഡെ എന്നയാളുടെ പേരിലുമാണ് എത്തിയത്.

വിദേശകാര്യ സഹമന്ത്രി പ്രണിത് കൌറിന്റെ ബംഗ്ളാവില്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 77 പാചകവാതക സിലിണ്ടറുകളാണ് വാങ്ങിയത്!

കഴിഞ്ഞ 12 മാസക്കാലയളവില്‍ ഭരണ നേതാക്കളും നിയമ നിര്‍മ്മാതാക്കളും മറ്റും ഉപയോഗിച്ച പാചകവാതക സിലിണ്ടര്‍ കണക്ക് ഇതാ:

ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി 83 സിലിണ്ടര്‍. ബി.ജെ.പി നേതാവ് രാജ്നാഥ് സിംഗ് 80, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ.പി.എസ്. ഗില്‍ 79, മുന്‍ മന്ത്രിയും കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് അഴിമതിക്കേസില്‍ ജയിലിലായ ആളുമായ സുരേഷ് കല്‍മാഡി 63, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ കെ.ജി. ബാലകൃഷ്ണന്‍ 60, സ്പെക്ട്രം അഴിമതിക്കേസില്‍ ഒന്നരക്കൊല്ലത്തോളം ജയിലിലായ മുന്‍ ടെലികോം മന്ത്രി എ.രാജ 47, ബി.എസ്.പി നേതാവ് മായാവതി 45, എല്‍.ജെ.പി നേതാവും എം.പിയുമായ രാംവിലാസ് പാസ്വാന്‍ 45, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് 43, കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ 31, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖബീര്‍ സിംഗ് ബാദല്‍ 31(2011 ജൂണ്‍ മുതല്‍ 2012 മേയ് 31 കാലയളവിലെ കണക്കാണിവ).

എന്‍.സി.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഫ്രഭുല്‍ പട്ടേല്‍ 41 സിലിണ്ടറും പെട്രോളിയം മന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി 26 സിലിണ്ടറും പെട്രോളിയം വകുപ്പ് സഹമന്ത്രി ആര്‍.പി.എന്‍.സിംഗ് 37 സിലിണ്ടറും ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണ പൌരന്മാര്‍ക്ക് 12 മാസത്തില്‍ പത്തോ പതിനാലോ സിലിണ്ടര്‍ മാത്രം ലഭ്യമാകുന്ന സാഹചര്യം നില്ക്കെയാണ് അധാകാരി വര്‍ഗത്തിന് നിയന്ത്രണമൊന്നും ബാധകമല്ലാതെ പാചകവാതക സിലിണ്ടര്‍ മഴ തന്നെ ലഭ്യമായിരിക്കുന്നതെന്ന് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.