കേരളത്തില്നിന്ന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയില് നടക്കും. രാവിലെ ഒമ്പത് മുതല് വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും.പി.ജെ. കുര്യന്, പി.ആര്. രാജന്, കെ.ഇ. ഇസ്മയില് എന്നിവരുടെ കാലാവധി പൂര്ത്തിയാകുന്ന ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്.
ഇന്നലെ എംഎല്എമാര്ക്ക് പരിശീലനം നല്കി. നിയമസഭയിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൃത്യമായി വോട്ട് രേഖപ്പെടുത്തിയാല് യുഡിഎഫിന്റെ രണ്ട് സ്ഥാനാര്ഥികളും എല്ഡിഎഫില് നിന്ന് ഒരാളും വിജയിക്കും. പി.ജെ. കുര്യനും ജോയി എബ്രഹാമുമാണ് യുഡിഎഫിന്റെ സ്ഥാനാര്ഥികള്. സി.പി. നാരായണനും സി.എന്. ചന്ദ്രനും എല്ഡിഎഫ് സ്ഥാനാര്ഥികള്.
ജയിക്കാനാവശ്യമായ ഒന്നാം വോട്ടുകള് കിട്ടിയില്ലെങ്കില് രണ്ടാം വോട്ടുകള് എണ്ണും. വോട്ടുചെയ്ത ശേഷം എം.എല്.എമാര് അതാത് പാര്ട്ടികളുടെ ഏജന്റുമാരെ ബാലറ്റ്പേപ്പര് കാണിക്കണമെന്ന വ്യവസ്ഥ ഈ തെരഞ്ഞെടുപ്പില് ബാധകമാണ്. സ്ഥാനാര്ഥികളുടെ ഏജന്റുമാര്ക്ക് വോട്ട് പരിശോധിക്കാം. വിപ്പ് ലംഘിച്ചാല് നടപടിയുണ്ടാകും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല