1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

ബൈക്ക് യാത്രക്കാരനായ യുവാവിന്റെ പീഡനശ്രമത്തില് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില് കഴിയുകയായിരുന്ന നിര്ധനയുവതി മരിച്ചു. വര്ക്കല മുണ്ടയില് പഴവിള വീട്ടില് ലിജി(19)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ ജൂണ് എട്ടിനാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. വര്ക്കലയിലെ ഒരു ഫാന്സി സ്റ്റോറില് സെയില്സ് ഗേളായിരുന്ന ലിജി വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമം.

ഇതിനെ ശക്തമായി എതിര്ത്തതിനെ തുടര്ന്ന് വീണുപോയ ലിജിയുടെ കാലിലൂടെ ബൈക്ക് ഓടിച്ചു കയറ്റി അക്രമി രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു ലിജി.

പ്രതിയെ പിടികൂടാന് ഇതുവരെ സാധിച്ചിട്ടില്ല. ഇതില് പ്രതിഷേധിച്ച് വര്ക്കലയില് ഹര്ത്താല് ആചരിച്ചു.

യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്ക്കല പോലീസ് സ്റ്റേഷന് ഉപരോധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.