കൊല്ലത്ത്പാരിപ്പള്ളിയില് വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ അജ്ഞാതന്‍ കുത്തിക്കൊന്നു. പാരിപ്പള്ളി സ്റ്റേഷന് കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ളയാണ്(48) മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന എ എസ് ഐ ജോയ്ക്ക് പരുക്കേറ്റു. വാഹന പരിശോധനക്കിടെ ഒമ്നി വാനിലെത്തിയ ആളാണ് പോലീസുകാരെ ആക്രമിച്ചത്.
സംഭവം നടന്നതിന് ശേഷം ഡ്രൈവര്‍ പോലീസുകാര്‍ക്ക് നേരെ വാള് വീശി രക്ഷപ്പെടുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
വര്‍ക്കല സി ഐ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് കണ്ടെത്തി. വണ്ടിക്കുള്ളില്‍നിന്ന് ഒരു ആര്‍സി ബുക്കും കണ്ടെത്തിയിട്ടുണ്ട്.
വാനിലുണ്ടായിരുന്നവര്‍ മോഷ്ടാക്കളാണെന്നു സംശയിക്കുന്നു. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന ഉപകരണങ്ങള്‍ വാനില്‍ നിന്നു കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല