1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സര്‍ക്കാര്‍. 2009 ല്‍ ആരംഭിച്ച ഗൂഢാലോചനയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന സി.എച്ച് അശോകന്‍, കെ.കെ കൃഷ്ണന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2009 ല്‍ ടി.പിയെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നു. ഇതിന് പ്രത്യേക കേസ് എടുത്തിട്ടുണ്ട്. പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണന്ന വാദം ശരിയല്ല. പ്രതികള്‍ക്ക് നിയമ സഹായവും വൈദ്യ സഹായവും നല്‍കിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.

എന്നാല്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ജാമ്യാപേക്ഷ കൂടതല്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.