ടി പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം കെ കെ രാഗേഷിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. എന്നാല്‍, അസുഖം കാരണം ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്നും 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് രാഗേഷിന്റെ നിര്‍ദേശപ്രകാരമാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സലിന് ശശി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫിസില്‍ ഹാജരാകാന്‍ രാഗേഷിനോട് ആവശ്യപ്പെട്ടത്
ഇതാദ്യമായാണ് ടി പി വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗത്തിന് അന്വേഷണസംഘം നോട്ടീസ് അയക്കുന്നത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല