1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2012

ഉന്നത കോടതികളില്‍ പാമോലിന്‍, ഇടമലയാര്‍ കേസുകളുടെ നടത്തിപ്പിന് എവിടെനിന്ന് പണം ലഭിച്ചെന്ന് വിഎസ് പാര്‍ട്ടിയെ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടില്ലെന്ന പിണറായി വിജയന്റെ കുറ്റപ്പെടുത്തലിന് വി എസ് അച്യുതാനന്ദന്റെ മറുപടി.

കേസുകള്‍ക്കായി വിനിയോഗിച്ച പണത്തിന്റെ കണക്ക് സുതാര്യമാണ്. ശാന്തിഭൂഷണ്‍, ഗോപാല്‍ സുബ്രഹ്മണ്യം തുടങ്ങിയ പ്രഗത്ഭരായ അഭിഭാഷകര്‍ സൗജന്യമായാണ് കേസ് നടത്തിയത്.

അഴിമതിക്കെതിരായ തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണതെന്നും വി എസ് പറഞ്ഞു.ആലപ്പുഴ പാര്‍ട്ടി റിപ്പോര്‍ട്ടിംഗിലായിരുന്നു പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. കേസുകളുടെ തല്‍സ്ഥിതിയെ കുറിച്ചൊ പുറത്ത് നിന്ന് ലഭിക്കുന്ന പണത്തിന്റെ കണക്കുകളൊ വി എസ് പാര്‍ട്ടിയെ അറിയിക്കാറില്ല. ആവശ്യപ്പെട്ടപ്പോള്‍ എല്ലാം കേസ്‌നടത്തിപ്പിനായി പാര്‍ട്ടി പണം നല്‍കിയിട്ടുണ്ട്. ലാവ്‌ലിന്‍ വിഷയത്തില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി തീരുമാനം വി എസ് ലംഘിച്ചു. ലാവ്‌ലിന്‍ വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തപ്പോള്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആദ്യം ആവശ്യപ്പെട്ടത് വിഎസാണ്.വി എസ് തുടര്‍ച്ചയായി സംഘടനാ തത്വങ്ങള്‍ ലംഘിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു

ആലപ്പുഴയില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി മുതല്‍ ജില്ലാകമ്മിറ്റി അംഗങ്ങള്‍ വരെ പങ്കെടുത്ത സംസ്ഥാന സമ്മേളന റിവ്യൂ റിപ്പോര്‍ട്ടിലാണ് പിണറായി വി എസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.