1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കൊലയാളിസംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാനൂര്‍, കൂത്തുപറമ്പ് മേഖലയിലെ അനധികൃത കരിങ്കല്‍, ചെങ്കല്‍ ക്വാറികളുടെ നടത്തിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ടി.പി.വധക്കേസില്‍ പ്രതിയായ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനാണ് ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഇവരുടെ പ്രധാന സാമ്പത്തികസ്രോതസ്സും ഈ അനധികൃത ക്വാറികളാണെന്നാണ് വിവരം. തൃപ്രങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പാത്തിക്കല്‍, വാഴമല, നരിക്കോട്ടുമല ഭാഗങ്ങളിലെ സര്‍ക്കാര്‍ മിച്ചഭൂമിയിലാണ് അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അറുപതോളം ക്വാറികളാണ് ഇവിടെയുള്ളത്. പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊക്കെ ഇവയുമായി ബന്ധമുണ്ട്. ഇവയ്‌ക്കൊന്നുംതന്നെ എക്‌സ്‌പ്ലൊസീവ് ലൈസന്‍സോ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയോ ഇല്ല.

സര്‍ക്കാര്‍ ഭൂമിയിലാണ് അനധികൃത ക്വാറികളെങ്കിലും റവന്യൂ വകുപ്പോ പോലീസോ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പോ ഇതിനെതിരെ നടപടിയെടുക്കാന്‍ മുതിരാറില്ല. കൂത്തുപറമ്പ് വലിയ വെളിച്ചം ഭാഗത്താണ് ചെങ്കല്‍ ക്വാറികള്‍. കോടതിയില്‍ കേസ് നിലവിലുള്ള ഭൂമിയില്‍നിന്ന് ബലമായി ചെങ്കല്‍ കൊത്തുകയാണ്. അവകാശത്തര്‍ക്കമുള്ളതിനാല്‍ ഇത് തടയാന്‍ ഉടമകള്‍ക്കുമാകുന്നില്ല. ആരെങ്കിലും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.