പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള വര്‍ദ്ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അടുത്തമാസം നടക്കുന്ന പനിബാധയെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നേരത്തെ ശബള വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ സമരം നടത്തിയിരുന്നു. സര്‍ക്കാരുമായി നടത്തിയ ഒത്തുതീര്പ്പ്ചര്ച്ചയില് സമരം അവസാനിപ്പിക്കാന്‍ ധാരണയായി. എന്നാല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്ന ശബളവര്‍ദ്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് പ്രൊമോഷന് നല്‍കുന്നില്ല. വര്‍ക്കിംഗ് അറെയ്ഞ്ച്മെന്റ് തയ്യാറാക്കുമ്പോള്‍ തങ്ങളോട് കൂടിയാലോചനകള്‍ നടത്താറില്ലെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തെങ്ങും പനി പടര്‍ന്ന് പിടിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല