1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

ഫസല്‍ വധക്കേസില്‍ എറണാകുളം സബ് ജയിലില്‍ കഴിയുന്ന കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന സമിതിയംഗം എം വി ജയരാജനും സന്ദര്‍ശിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് ജയരാജന്മാര്‍ കാരായിമാരെ കണ്ടത്.

ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസുഖബാധിതനാണെന്നും വിശ്രമത്തിലാണെന്നുമാണ് പി ജയരാജന്‍ മറുപടി നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം എറണാകുളത്ത് കാരായിമാരെ സന്ദര്‍ശിച്ചത് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് കണ്ണൂര്‍ എസ്പി അറിയിച്ചു. ജൂലൈ അഞ്ചിന് പി ജയരാജന്‍ ഹാജരായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എസ്പി വ്യക്തമാക്കി.

പി ജയരാജന്‍ പങ്കെടുത്ത പൊതുയോഗങ്ങളുടെയും പത്രസമ്മേളനങ്ങളുടെയും വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

ഫസല്‍ വധക്കേസില്‍ സി ബി ഐ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കാരായി രാജനും കാരായി ചന്ദ്രശേഖരനും ഒന്നരമാസത്തോളം ഒളിവില്‍ ആയിരുന്നു. കേസില്‍ പ്രതി ചേര്‍ത്ത് സി ബി ഐ കുറ്റപത്രം നല്‍കിയ ശേഷമാണ് ഇവര്‍ കോടതിയില്‍ കീഴടങ്ങിയത്. കാരായിമാരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യാനിരിക്കെയാണ് പ്രമുഖ സിപി എം നേതാക്കള്‍ ഇവരെ സന്ദര്‍ശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.