1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുക.

നിലവിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഇനി മുതല്‍ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി മതിയെന്നാണ് ലീഗ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും തീരുമാനമായി. ഇതോടെ നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ.പി.എ മജീദ് സ്ഥാനത്ത് തുടരാനാണ് സാധ്യത.

അതേസമയം, മറ്റൊരു ജനറല്‍ സെക്രട്ടറിയായ ഇടി മുഹമ്മദ് ബഷീറിനെ ദേശീയ നേതൃത്വത്തിലേക്കാണ് പരിഗണിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് നേതൃത്വത്തിലാണ് ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേരുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.