1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ എംഎം മണിയെ ചോദ്യം ചെയ്യാന്‍ ഇരുന്നൂറിലധികം ചോദ്യങ്ങളുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി.

അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ചോദ്യം ചെയ്യല്‍ എത്രസമയം തുടരുമെന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.

നാളെയാണ് എംഎം മണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അന്വേഷണസംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാകണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് മണി പറഞ്ഞു.തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം എം മണി സുപ്രീംകോടതിയെ സമീപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.