1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 60 പൈസ കൂടും. വില്‍പ്പന നികുതിയില്‍ വരുത്തിയ വര്‍ധനയാണ് നിരക്ക് കൂടുന്നതിന് കാരണമായത്. വിലവര്‍ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

വില്പന നികുതി 24.97 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ നികുതി 23.89 ശതമാനമായി കുറച്ചിരുന്നു. പെട്രോള്‍ വില ഏഴ് രൂപയിലധികം എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോഴാണ് കേരളം തീരുവ കുറച്ചത്.

നിലവില്‍ പെട്രോള്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.