1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനു പിന്നില്‍ യു.ഡി.എഫാണെന്നും നിലവില്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും കാണിച്ച്, ചന്ദ്രശേഖരന്‍െറ ഭാര്യ കെ.കെ. രമക്ക് അജ്ഞാതന്‍െറ കത്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നാളെ വിരമിക്കുമെന്നും അപ്പോള്‍ അവരുടെ അവസ്ഥ പറയാനാവില്ളെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കത്ത് ലഭിച്ചത്. ഇത്തരം ഭീഷണികള്‍ നിറഞ്ഞ കത്തുകള്‍ പലതും എത്തിയതായി രമ പറഞ്ഞു.

കത്തു പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഇതേ കുറിച്ച് അന്വേഷണം തുടങ്ങി. ‘മനുഷ്യര്‍ അറിഞ്ഞും അറിയാതെയും തെറ്റുചെയ്യുന്നു. പക്ഷേ, ജീവിതം നശിപ്പിക്കാനോ മറ്റൊരാളെ നശിപ്പിക്കാനോ ഉള്ള തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്. ഇന്നേവരെ നടന്നതും നടക്കുന്നതും രമക്ക് നന്നായറിയാം. നിരപരാധികള്‍ പൊലീസിന്‍റ ഇടികൊള്ളുന്നു. അവര്‍ ഇടിക്കുമ്പോള്‍ അറിയുന്നില്ല, ഒരു ദിവസം പെന്‍ഷനാകുമെന്നും അതിനുശേഷം അനുഭവിക്കേണ്ട കാര്യങ്ങളെയും പറ്റി. പെന്‍ഷനായാല്‍ ഏറ്റവും വെറുക്കപ്പെടുന്ന ജീവി പൊലീസുകാരനാണ്.

യു.ഡി.എഫ് വോട്ടിന് വേണ്ടിയാണ് ഭര്‍ത്താവിനെ കൊന്നത്. പക്ഷേ, നീ വിചാരിക്കുന്നു കൊന്നത് സി.പി.എമ്മുകാരാണെന്ന്. മുല്ലപ്പള്ളി, തിരുവഞ്ചൂര്‍, ലീഗ് നേതാക്കള്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കൊലക്കുമുമ്പ് നടന്ന ഫോണ്‍ സംസാരം കണ്ടുപിടിക്കണം. സി.പി.എം ലീഡര്‍ ഷിപ്പിന്‍റയും നോക്കണം. ഭര്‍ത്താവ് അധികാരമോഹിയാണ്.’
സി.പി.എം പാര്‍ട്ടിവേദികളില്‍ പറയുന്ന കാര്യങ്ങളാണ് കത്തിലുള്ളത്. എന്നാല്‍, പൊലീസുകാരുടെ ഭാവി അപകടത്തിലാണെന്ന ധ്വനിയുള്ളതിനാല്‍ ഇത്തരം കത്തുകള്‍ തള്ളിക്കളയുന്നില്ളെന്നാണ് പൊലീസ് നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.