1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

കെ സുധാകരനെതിരായ വെളിപ്പെടുത്തല്‍ പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചതാണിത്. അന്വേഷണ സംഘത്തെ ഡി ജി പി തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അന്വേഷണ സംഘത്തെ നാളെ പ്രഖ്യാപിക്കും.

കെ സുധാകരനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ചു. പ്രശാന്ത് ബാബുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. രണ്ട് ഗണ്‍മാന്‍മാരെ നിയോഗിച്ചു. ആഭ്യന്തര വകുപ്പാണ് സംരക്ഷണത്തിന് നിര്‍ദേശം നല്‍കിയത്.

ഇന്നലെയാണ് സി പി ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് നേരെയുണ്ടായ വധശ്രമത്തില്‍ കെ സുധാകരന് പങ്കുണ്ടായിരുന്നെന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്. സുധാകരന്റെ ഡ്രൈവര്‍
കൂടിയായിരുന്നു ഇയാള്‍.

അതേസമയം അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് കെ സുധാകരന്‍ എം പി. എത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഒരു കോടതിയെയും സമീപിക്കില്ല. സി പി ഐ എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് വെളിപ്പെടുത്തല്‍…; സി പി ഐ (എം) നേതാക്കളെ പോലെ ഒഴിവുകഴിവു പറയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.