ഫസല്‍ വധക്കേസില്‍ കീഴടങ്ങിയ കാരായി രാജന്റയും കാരായി ചന്ദ്രശേഖരന്റെയും സിബിഐ കസ്റ്റഡിക്കുള്ള സ്‌റ്റേ ഹൈക്കോടതി പിന്‍വലിച്ചു. ഇരുവരേയും സി ബി ഐ കസ്റ്റഡിയില്‍ വിടാനുള്ള എറണാകുളം സി ജെ എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ഈ സ്‌റ്റേയാണ് നീക്കിയത്. അതേസമയം ഇരുവരേയും ജൂലൈ അഞ്ച് വരെ സി ബി ഐ കസ്റ്റഡിയില്‍വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.
ഫസലിനെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സി പി ഐ (എം) നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണെന്ന് സി ബി ഐ നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണ റിപ്പോര്‍ട്ടിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല