വയനാട് പാക്കേജ് നടപ്പാക്കുന്നതിന് മുന്നോടിയായി കാര്‍ഷിക പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കേന്ദ്ര കൃഷിമന്ത്രി ശരത്പവാറും ഡോ എം എസ് സ്വാമിനാഥനും സെപ്റ്റംബറില്‍ വയനാട് സന്ദര്‍ശിക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ശരത്പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കാര്‍ഷിക സര്‍വകലാശാലാ വികസനത്തിനായി കേരളം സമര്‍പ്പിച്ച നൂറുകോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു.
ഇടുക്കി പാക്കേജിനായി ഈവര്‍ഷം 35 ലക്ഷം രൂപയും കേന്ദ്രം നല്‍കും. കൂടാതെ ഐ എ ടി, ഐ ഐ ഇ എസ് ടി എന്നിവ 12-ാം പദ്ധതിയില്‍ കേരളത്തിന് ഉറപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാനവശേഷി മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല