വയനാട്ടില്‍ ബുദ്ധിമാന്ദ്യമുള്ള അന്ധയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് ക്രൂരമായ മൗനം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി മൂന്ന് മാസമായിട്ടും പോലീസ് മറുപടി നല്‍കിയിട്ടില്ല. വയനാട് മേപ്പാടി ചെമ്പോത്തറ പണിയ കോളനിയിലാണ് സംഭവം.
രണ്ട് മാസം മുമ്പാണ് മേപ്പാടി ചെമ്പോത്തറ പണിയ കൊളനിയിലെ കറുപ്പി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ബുദ്ധിമാന്ദ്യവും അന്ധയുമായ തന്റെ മകളെ ആരോ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും, അമ്മയായ അവളെയും കുട്ടിയേയും സംരക്ഷിക്കാന്‍ പണം വേണമെന്നുമായിരുന്നു കുറുപ്പിയുടെ ആവശ്യം. കമ്മീഷന് ഉത്തരമേഖലാ ഡി ഐ ജിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ബുദ്ധിമാന്ദ്യവും അന്ധയുമായ മകളെയും അവളുടെ കുട്ടിയേയും സംരക്ഷിക്കേണ്ടെതെങ്ങനെയെന്നറിയാതെ വലയുകയാണ് കറുപ്പി.
മകളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോയാണ് കറുപ്പി കുടുംബം പോറ്റിയത്. മകളില്‍ ശാരീരികമായ മാറ്റം കണ്ടുതുടങ്ങി ആശുപത്രിയില്‍ പോയപ്പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം കറുപ്പി അറിയുന്നത്.
പ്രസവത്തിനുശേഷം മകളുടെ മാനസികനില കൂടുതല്‍ തകരാറിലായി. വെളിച്ചത്തെ പോലും ഭയമാണ് ഇപ്പോള്‍ യുവതിയ്ക്ക്. പരാതി നല്കാന് വൈകിയത് മകളെ പീഡിപ്പിച്ചതാരെന്ന് അറിയാത്തതുകൊണ്ടാണെന്നും കറുപ്പി പറയുന്നു.
ഇതിനിടെ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പി കെ ജയലക്ഷ്മി ഇന്ത്യാവിഷനോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കും. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല