ഇത് ബാങ്ക് ഇടപാടുകാരെ തേടിവരുന്ന കാലം. ഇനി ആവശ്യക്കാര്‍ ബാങ്കിലേക്ക് പോകേണ്ട, ബാങ്ക് ആവശ്യക്കാരെ തേടിവരും.
കോഴിക്കോട് സിറ്റി സര്‍വ്വീസ് ബാങ്കാണ് ഇടപാടുകാരെ തേടി റോഡിലിറങ്ങിയിരിക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ബ്രാഞ്ച് കോഴിക്കോട് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്.
ഇതോടെ പൂര്‍ണ്ണമായും മൊബൈല്‍ സംവിധാനത്തിലൊരുക്കുന്ന ആദ്യ ബാങ്കായിരിക്കുകയാണ് കോഴിക്കോട് സിറ്റി സര്‍വ്വീസ് ബാങ്ക്. സ്വര്‍ണ്ണപ്പണയം, പണമടയ്ക്കല്‍ തുടങ്ങി ബാങ്കിന്റെ എല്ലാ ഇടപാടുകളും ഇനി മൊബൈല്‍ ബാങ്കില്‍ ലഭ്യമാകും. 30 ലക്ഷം രൂപ ചിലവില്‍ ലക്ഷ്വറി ബസ്സാണ് ബാങ്കായി രൂപാന്തരപ്പെട്ടിരിക്കുന്നത്.
3 സ്ഥിരം ജീവനക്കാരും ഡ്രൈവറും സെക്യൂരിറ്റിയുമാണ് ബാങ്കില്‍ ഉള്ളത്. രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് മൊബൈല്‍ ബാങ്കിന്റെ പ്രവര്‍ത്തനസമയം. ബാങ്കിന് ശാഖകളില്ലാത്ത കോഴിക്കോട്ടെ 5 നഗരങ്ങളിലാണ് ബാങ്ക് പ്രവര്‍ത്തിക്കുക











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല