മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്കി. ഡി ജി പിക്കാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂര്‍, തൃപ്പൂണിത്തുറ സ്വദേശികളില്‍ നിന്ന് കരാര്‍ ഒപ്പിട്ടാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത്. ഇത് നിയമാനുസൃതമാണോ എന്ന് വനംവകുപ്പ് കണ്ടെത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കേസില്‍ മോഹന്‍ലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ആനക്കൊമ്പ് കൈവശം വെക്കാന്‍ തനിക്ക് ലൈസന്‍സ് ഉണ്ടെന്നാണ് ലാല്‍ പോലീസിന് മൊഴി നല്‍കിയത്. മോഹന്‍ലാലില്‍ നിന്ന് വനംവകുപ്പും മൊഴി എടുത്തിരുന്നു.
2011 ജൂലൈ 22നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല