1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

ലണ്ടന്‍ :ഫേസ്ബുക്ക് പോലുളള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സുഹൃത്തുക്കളുടെ മോശം ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്ത്രീകള്‍. നാലിലൊന്ന് സ്ത്രീകളും തങ്ങളുടെ സുഹൃത്തുക്കള്‍ ബിക്കിനിയും മറ്റും ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇടാറുണ്ടത്രേ. പലരും സുഹൃത്ബന്ധം മുറിയുമ്പോഴാണ് ഇത്തരം നടപടികള്‍ക്ക് മുതിരുന്നത്. എന്നാല്‍ തങ്ങളോട് ചെയ്യുന്നതിന് പ്രതികാരമായി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവരും കുറവല്ല.

അഞ്ചില്‍ രണ്ട് ശതമാനം സ്ത്രീകളും തങ്ങളുടെ സുഹൃത്തിന്റെ മേക്കപ്പില്ലാത്ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യാറുണ്ടെന്ന് സമ്മതിച്ചു. പലപ്പോഴും ഇത്തരം ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാലും അഞ്ചിലൊന്ന് സ്ത്രീകളും അത് ചെയ്യാറില്ല. പതിനെട്ട് വയസ്സിന് മുകളിലുളള 1500സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. മൈമെമ്മറി ഡോട്ട് കോം എന്ന ഫോട്ടോ ഗിഫ്റ്റ് വെബ്ബ്‌സൈറ്റ് നടത്തിയ സര്‍വ്വേയില്‍ തങ്ങളുടെ സുഹൃത്തുക്കളെ അപമാനിക്കാനായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് ഫേസ്ബുക്കാണന്നും കണ്ടെത്തി. ചിത്രങ്ങളില്‍ നിന്ന പേരുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുമെങ്കിലും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാറില്ല. എന്നാല്‍ ഈ ആരോപണത്തോട് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. സൈറ്റിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സിനെ ബാധിക്കുന്നതാണ് ഫോട്ടോയെങ്കില്‍ വ്യക്തികള്‍ തന്നെ ഇതിന് പരിഹാരം കാണണമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വാദം. നാലില്‍ മൂന്ന് ശതമാനം സ്ത്രീകളും തങ്ങളുടെ മോശം ചിത്രങ്ങള്‍ സ്ഥിരമായി ഡി ടാഗ് ചെയ്യാറുണ്ടെന്ന് പറഞ്ഞു. മൂന്നില്‍ രണ്ട് ശതമാനം സ്ത്രീകള്‍ക്കും ഇത്തരം ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്ന സുഹൃത്തുക്കളോട് കടുത്ത ദേഷ്യം തോന്നാറുണ്ടെന്നും സമ്മതിച്ചു.

പലപ്പോഴും നല്ല സുഹൃത്ബന്ധത്തില്‍ വിളളല്‍ വീഴ്ത്താനും ഇത്തരം നടപടികള്‍ കാരണമാകും. സുഹൃത്തിനെ അത്ഭുതപ്പെടുത്താനായിട്ടാണ് ചെയ്യുന്നതെങ്കിലും ഫോട്ടോയിലുളള ആളുകള്‍ക്ക് അത് കടുത്ത മാനസികബുദ്ധിമുട്ട് സൃഷ്ടിക്കും. ഇത്തരം ഫോട്ടോകള്‍ ഇടുന്നതിന് മുന്‍പ് സുഹൃത്തിനോട് അനുവാദം വാങ്ങിയിരിക്കണം. കഴിഞ്ഞമാസം യൂണിവേഴ്‌സിറ്റ് ഓഫ് ബാത്തിലെ മനശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പുരുഷന്‍മാരേക്കാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്ത്രീകളാണന്ന് കണ്ടെത്തിയിരുന്നു. പുരുഷന്‍മാര്‍ മുന്‍തൂക്കം കൊടുക്കുന്നത് വിനോദം, ബെറ്റിങ്ങ്, ഗെയിം, സംഗീതം തുടങ്ങിയ സൈറ്റുകള്‍ക്കാണ്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഫേസ്ബുക്കും ട്വിറ്ററുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.