അരിവിലയെ ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നത. സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണം അരി കയറ്റുമതി ചെയ്യാനുള്ള തീരുമാനമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. എന്നാല്‍ വില വര്‍ധനയ്ക്ക് കാരണം അരി കയറ്റുമതിയല്ലെന്നും ഉത്പാദക സംസ്ഥാനങ്ങള്‍ നെല്ലിന്റെ താങ്ങ് വില കൂട്ടിയതാണെന്നും കേന്ദ്രഭക്ഷ്യ മന്ത്രി കെ വി തോമസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ഭക്ഷ്യമന്ത്രാലയവുമായി വിലവര്‍ധനയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിനുമുമ്പ് അരിവില വര്‍ധനയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തികൊണ്ട് അനൂപ് ജേക്കബ് രംഗത്ത് വന്നിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന നിലപാടിലാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം. അരി കയറ്റുമതിക്ക് എതിരെ കേരളം പരാതിപ്പെട്ടിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു.
രാജ്യത്തെ അരി ഉത്പാദനത്തില്‍ കുറവുണ്ടായിട്ടില്ല. ഉത്പാദനം പതിവിലും വര്‍ധിച്ചിരിക്കുകയാണ്. ഉത്പാദക സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് അരികയറ്റുമതിക്ക് അനുമതി നല്‍കിയതെന്നും കെ വി തോമസ് പറഞ്ഞു.
സംസ്ഥാനത്ത് അരിവില വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്നത്.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല