സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്പോസ്റ്റുകളില്‍ വന്‍തോതില്‍ നികുതി ചോര്‍ച്ച നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 150 കോടിയോളം രൂപയാണ് പ്രത്യക്ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ പ്രതിവര്‍ഷം നഷ്ടമാകുന്നത്. വിജിലന്‍സ് വകുപ്പ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ചരക്കുകടത്തിലിനു പുറമെ ചെക്ക് പോസ്റ്റുകള്‍ വഴി നിയമവിധേനയെന്ന് തോന്നിപ്പിക്കുന്ന ചരക്കുനീക്കങ്ങളിലും വന്‍വെട്ടിപ്പാണ് നടക്കുന്നത്. കടത്തുന്ന ചരക്കിന്റെ മൂന്നില്‍ ഒന്നോ പകുതിയോ അളവ് ബില്ലില്‍ കാട്ടി കടത്തുകയോ ഒരു ബില്ലിന്റെ മറവില്‍ ഒന്നിലധികം ചരക്കു കടത്തുകയും ചെയ്യുന്നെണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാര്‍ബിള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ ഇത്തരത്തില്‍ വലിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.
വാണിജ്യനികുതി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം കടത്തിവിട്ട വാഹനങ്ങളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ നോക്കിയാല്‍ തന്നെ ഒരുവര്‍ഷം കുറഞ്ഞത് 150കോടിയുടെ നഷ്ടം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ നികുതി വെട്ടിപ്പ് നടക്കുന്നത്.
ഈ നികുതി ചോര്‍ച്ച തടയാന്‍ നിര്‍ദ്ദേശങ്ങളും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. എല്ലാ ചെക്പോസ്റ്റുകൡലും അളവ്തൂക്ക സമ്പ്രദായം നടപ്പിലാക്കുക. ചെക് പോസ്റ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ഇവയുമായി വിജിലന്‍സ് ഓഫീസിലെ കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല