ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്.
റിപ്പോര്‍ട്ട് അനുവദിക്കാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരിന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.; ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വിയും എസ് ജെ മുഖോപാധ്യയും അംഗങ്ങളായ ബഞ്ചാണ് കേസ് പരിഗണിക്കുക











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല