1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

പത്തനംതിട്ട കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി മോഷണം. മറ്റൊരു ജീവനക്കാരനെ കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകം. സ്വര്‍ണ്ണം പൂശിയ താഴികക്കുടം മോഷ്ടാക്കള്‍ കവര്‍ന്നു.

ക്ഷേത്രത്തിലെ സഹായി ഗോപാലകൃഷ്ണ കൈമളാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ക്ഷേത്രക്കുളത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്.

അതേസമയം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിനുള്ളില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന തലപ്പാവും അരഞ്ഞാണവും മോഷണവും പോയി. ക്ഷേത്രത്തിലെ കാവല്‍ക്കാരനായ ചന്ദ്രശേഖരനെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തില്‍ മേല്‍ശാന്തിയടക്കം നാല് പേരെ സസ്‌പെന്റ് ചെയ്തു. ക്ഷേത്രകാവലില്‍ വീഴ്ച വരുത്തിയതിനാണ് നടപടി..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.