1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

ഒരു വര്‍ഷത്തിനുശേഷം വി.എസ്. അച്യുതാനന്ദന്‍ ഇടുക്കി ജില്ലയിലെത്തുമ്പോള്‍ സന്ദര്‍ശനത്തിന്റെ ഗ്ലാമര്‍ കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. മാര്‍ച്ച് 18ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് അനീഷ് രാജന്റെ വീട് സന്ദര്‍ശിക്കാനാണ് വി.എസ്.എട്ടാം തിയ്യതി നെടുങ്കണ്ടത്ത് വരുന്നത്. അന്ന് നെടുങ്കണ്ടത്ത് പൊതുയോഗം നടത്താന്‍ പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചതാണ് ജില്ലാ നേതൃത്വം ഇടപെട്ട് തടഞ്ഞത്.

ജില്ലയിലെ അറിയപ്പെടുന്ന വി.എസ്. പക്ഷ നേതാവായ എന്‍.വി.ബേബിയുടെ പണിക്കന്‍കുടിയിലെ വീട്ടിലാണ് വി.എസ്സിന്റെ ഉച്ചയൂണ്. ഇതും ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വി.എസ്സിനോടുള്ള ബേബിയുടെ അടുപ്പം കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ വിവാദമാകുകയും ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ബേബിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17 ന് അമരാവതി സത്യാഗ്രഹത്തിന്റെ 50-ാം വാര്‍ഷികാചരണത്തിനാണ് വി.എസ്. അവസാനമായി ജില്ലയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.