കുടിയേറ്റ മേഖലയായ കണ്ണൂരിലെ പൈസക്കരിയില്‍ നിന്നും യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയവരുടെ അഞ്ചാമത് സംഗമം കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ നടന്നു.
തലമുറകള്‍ക്ക് മുമ്പ് പൈസക്കരിയിലേയ്ക്ക് കുടിയേറിയവരുടെ കൊച്ചുമക്കള്‍ വീണ്ടുമൊരു കുടിയേറ്റ കൂട്ടായ്മയിലൊന്നിക്കുന്നതിന്റെ ആവേശം പൈസക്കരി സംഗമത്തില്‍ തുടിച്ചു നിന്നു. ഇംഗ്ലണ്ടിന്റെ ഉദ്യാന നഗരമായ കെന്റിലെ മെയ്ഡ്‌സ്‌റ്‌റോണിന് സമീപം മനോഹരമായ ലിന്റന്‍ വില്ലേജ് പൈസക്കരിയുടെ ഗ്രാമീണ ഭംഗിയെ ഓര്‍മ്മപ്പെടുത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളില്‍ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഓര്‍മ്മകളും ആവേശവും നിറഞ്ഞ് നിന്നു.
ഉച്ചകഴിഞ്ഞ് ഓര്‍മ്മകളില്‍ പൈസക്കരി എന്ന വിഷയത്തില്‍ സംവാദം നടന്നു. ജോബി പാറയില്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. അഡ്വ. റന്‍സണ്‍ തുടിയപ്ലാക്കല്‍ സമ്മാനദാനം നടത്തി. അടുത്ത വര്‍ഷം മാഞ്ചസ്റ്ററില്‍ വച്ചു രണ്ട് ദിവസത്തെ സംഗമം നടത്താന്‍ തീരുമാനിച്ചു അഞ്ചാമത് സംഗമത്തിന് സമാപനമായി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല