ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കുകയാണ് ഐസ് ക്രീം അട്ടിമറിക്കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
റെജീന, റജുല തുടങ്ങിയവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടിയെന്നും റൗഫും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെരീഫുമാണ് ഈ പണം നല്‍കി യതെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും എന്തിനു വേണ്ടി പണം നല്‍കിയെന്ന് വ്യക്തമല്ലെന്നു പറഞ്ഞ് ഇതേക്കുറിച്ചുള്ള ആ രോപണം പോലീസ് എഴുതിത്തള്ളുന്നു
റെജീനയ്ക്ക് 25ലക്ഷത്തിന്റെ വീടും പന്തീരാങ്കാവില്‍ 17സെന്റ് സ്ഥലവും രണ്ട് സ്‌കൂട്ടറും ഒരു കാറും ഉണ്ടെന്നു പറയുന്ന റിപ്പോര്‍ട്ട് പക്ഷെ ഈ സ്വത്ത് നല്‍കിയത് ആരെന്ന് കണ്ടെത്താനായിട്ടില്ലെന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. റെജീനയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് മാതാവ് പറഞ്ഞിട്ടുള്ളതായി എഴുതിച്ചേര്‍ത്തിട്ടുണ്ട്.
കേസ് അട്ടിമറിച്ചെന്ന മുന്‍ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കെ സി പീറ്ററിന്റെ വെളിപ്പെടുത്തലടങ്ങിയ ഇന്ത്യാവിഷന്‍ ഒളിക്യാമറ ദൃശ്യങ്ങളും ശബ്ദങ്ങളും അവ്യക്തമാണെന്ന് റിപ്പോര്‍ട്ട് നിസ്സാരവത്കരിക്കുമ്പോള്‍, വ്യക്തത വരുത്താന്‍ ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ അയച്ച ദൃശ്യങ്ങളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പരിശോധനക്കായി പീറ്റര്‍ ശബ്ദസാമ്പിള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഐസ് ക്രീം പാര്‍ലര്‍ കേസില്‍ അനുകൂല വിധി സമ്പാദിക്കാന്‍ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ അനില്‍ തോമസ് നല്‍കിയ കുറിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ടിലുണ്ടെങ്കിലും കൈപ്പട പരിശോധിക്കാന്‍ അനില്‍ തോമസ് വിമുഖത കാട്ടിയതിനാല്‍ ഒത്തുനോക്കാനായില്ലെന്നു പൊലീസ് സംഘം പറയുന്നു. അഡ്വക്കറ്റ് എം കെ ദാമോദരന്റെ അക്വഫാംസ് എന്ന സ്ഥാപനത്തിന് 15 ലക്ഷം രൂപ ലഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന് റെജീന പറഞ്ഞ കോഴിക്കോട് പുതിയറയിലെ വീട് തെളിവു നശിപ്പിക്കാന്‍ ഇടിച്ചു നിരത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലീസ് സമര്‍ത്ഥിക്കുന്നത് വീട്ടുടമസ്ഥന്‍ ജീവിച്ചിരിപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്.
കൈവിടല്ലെ എന്ന് യാചിച്ച് കുഞ്ഞാലിക്കുട്ടി റൗഫിന്റെ കാലുപിടിച്ചു. ആറ് തവണയെങ്കിലും കാല് പിടിച്ചത് താന്‍ കണ്ടതായി റൗഫിന്റെ മകള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ മൊഴി അതിശയോക്തി കലര്‍ന്ന അപവാദമാണെന്നു പറഞ്ഞ് അന്വേഷണ സംഘം തള്ളി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല