കാലിക്കറ്റ് സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച, മന്ത്രി മഞ്ഞളാംകുഴി അലി ചെയര്‍മാനായ കോളേജിനെതിരെ നടപടിയെടുക്കേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനം. കോഴ്സ് തുടങ്ങേണ്ട വര്‍ഷം ഉത്തരവില്‍ പ്രത്യേകം നിഷ്കര്ഷിച്ചിരുന്നെങ്കിലും മന്ത്രിയുടെ കോളേജ് ഒരുവര്‍ഷം മുമ്പേ 30 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കി. ഇത് തെറ്റാണെന്ന് കണ്ടെത്തിയ യൂണിവേഴ്സിറ്റി അന്വേഷണസമിതി മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാന്‍ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്.
മഞ്ഞളാംകുഴി അലി ചെയര്‍മാനായ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനാണ് 2010ല്‍ ബികോം വിത്ത് ഫിനാന്‍സ് കോളേജിന് അഫിലിയേഷന് ലഭിച്ചത്. 2011ല്‍ മാത്രമേ കോഴ്സ് തുടങ്ങാന്‍ പാടുള്ളൂവെന്നായിരുന്നു നിബന്ധന. എന്നാല്‍ ഈ നിബന്ധന പാലിക്കാതെ 2010ല്‍ തന്നെ പ്രവേശനം നടത്തി.
2011 ഡിസംബറിലാണ് ചട്ടം ലംഘിച്ച് കോഴ്സ് നടത്തിയതിന് പിഴയടയ്ക്കണമെന്ന് സിന്‍ഡിക്കേറ്റ് കോളേജിനോട് ആവശ്യപ്പെട്ടത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ നിരക്കില്‍ 3 ലക്ഷം പിഴയൊടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പിഴയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അപേക്ഷ നല്കി. തുടര്‍ന്ന് കോളേജിനെ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല