പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒ.ഐ.സി.സിയുടെ യുകെ ഘടകം പുതിയ കമ്മിറ്റിയുടെ കീഴില്‍ സജീവമാകുന്നു. ടി.ഹരിദാസിന്റെ അധ്യക്ഷതയിലുള്ള പുതിയ കമ്മിറ്റി ഒട്ടേറെ പദ്ധതികള്‍ക്കാണ് അണിയറയില്‍ രൂപംകൊടുത്തുകൊണ്ടിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനാപ്രവര്‍ത്തനം സജീവമാക്കാനും താഴെത്തട്ടുമുതലുള്ള പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി ആദ്യനേതൃയോഗം സറെ റീജിയനില്‍ നടത്തും. നാളെ (8-7-2012) വൈകിട്ട് ആറ് മണിക്ക് മിച്ചം 2010 ക്ലബ് ലിമിറ്റഡിലാണ് യോഗം. മിച്ചം മകേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നാഷണല്‍ കമ്മറ്റിയുടെ എല്ലാ ഭാരവാഹികള്‍ക്കും സ്വീകരണവും പൊതു സമ്മേളനവും നടക്കും. ഭാവിപരിപാടികള്‍ക്കു യോഗത്തില്‍ വിശദമായ രൂപരേഖ തയ്യാറാക്കും.മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉടന്‍ നടത്തുവാനുള്ള തീരുമാനം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
യോഗസ്ഥലത്തിന്റെ വിലാസം:
247-259 CHURCH R-OAD, MITCHAM CROY-DON, CR 43BH.
എല്ലാ പ്രവര്‍ത്തകരും ഇത് അറിയിപ്പായി കാണണമെന്ന് ഭാരവാഹികളായ കല്ലമ്പലം ബിജുവും കെ.കെ.മോഹന്‍ദാസും അറിയിച്ചു.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല